Monday 10 July 2017

മറിയം - സീയോൻ പുത്രി

സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്‍െറ രാജാവ്‌ നിന്‍െറ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്‌. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്‌, കഴുതക്കുട്ടിയുടെ പുറത്ത്‌, കയറിവരുന്നു. - സഖറിയാ 9 : 9

സീയോന്‍ പുത്രീ, ആനന്‌ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. - സെഫാനിയാ 3 : 14'

സീയോൻ' എന്ന പദം ദൈവജനമായ ഇസ്രയേലിനെ സൂചിപ്പിക്കുന്നു. മിശിഹായുടെ വരവിനായി ദൈവം ഇസ്രയേലിനെ ഒരുക്കി. ദൈവദൂതൻ മംഗളവാർത്ത അറിയിച്ചപ്പോൾ സീയോൻ പുത്രിയായ മറിയം ഇസ്രായേൽ ജനത്തിനും മാനവരാശി മുഴുവനും വേണ്ടി സമ്മതമരുളുന്നു (ലുക്കാ 1:38; ലുമെൻ ജന്റിയം 55; വി.ജോൺ പോൾ - II)
sion lumen gentium

No comments:

Post a Comment