Saturday 6 May 2017

യേശുവിന്റെ അമ്മയും സഹോദരന്മാരും


ഇവന്‍ ആ തച്ചന്‍െറ മകനല്ലേ? മറിയമല്ലേ ഇവന്‍െറ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്‍െറ സഹോദരന്‍മാര്‍? - മത്തായി 13:55 & മര്‍ക്കോസ്‌ 6 : 3

മറിയം കന്യകയായിരുന്നു എന്ന് ബൈബിൾ വ്യക്തമാക്കുന്നു (മത്തായി 1:18-25, ലുക്കാ 1:26 - 38). നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം (ലൂക്കാ 1 : 31)

യാക്കോബ് , യോസ (ജോസഫ്) എന്നിവർ മറിയം ക്ളോഫസിന്റെ മക്കളായിരുന്നു (മർക്കോസ് 15:40, യോഹന്നൻ 19:25) യേശുവും - ശിമയോന്‍, യൂദാസ്‌ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചു ബൈബിൾ നിശ്ശബ്ദമാണ്‌, അവർ യേശിവിന്റെ ബന്ധുക്കളായിരിക്കാം (കസിൻസ്).

യേശുവും ശിഷ്യന്മാരും സംസാരിച്ചിരുന്ന അരമായ, ഹീബ്രു ഭാഷകളിൽ 'കസിൻ ' എന്ന് ബന്ധത്തെ സൂചിപ്പിക്കുവാൻ പ്രത്യേക പദമുണ്ടായിരുന്നില്ല. അവർ 'സഹോദരൻ' അല്ലെങ്കിൽ 'എന്റെ അമ്മാവന്റെ മകൻ' എന്ന പദമായിരുന്നു ഉപയോഗിച്ചിരുന്നത്. സഹോദരൻ എന്ന പദമായിരുന്നു കൂടുതൽ ലളിതം.

ഹീബ്രു പഴയ നിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റാഗിന്റ (Septuagint) അബ്രാമും മരുമകൻ ലോത്തും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുവാൻ സഹോദരൻ  എന്ന് അർത്ഥമുള്ള 'അദെൽഫോസ് ' (Adelphos) എന്ന പദമാണ് ഉപയോഗിക്കുന്നത്  (ഉൽപത്തി 13:8; 14:14-16). യാക്കോബും അമ്മാവൻ ലാബാനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുവാനും ഇതെ പദമാണ് ബൈബിൾ ഉപയോഗിക്കുന്നത് (ഉൽപത്തി 29). 

മറിയത്തിനു മറ്റ് മക്കളുണ്ടായിരുന്നെങ്കിൽ യേശു തന്റെ അമ്മയെ യോഹന്നാന്  ഏൽപ്പിക്കുമായിരുന്നോ? (യോഹന്നാൻ 19:26-27)   

did jesus have brothers?

No comments:

Post a Comment